ചിറയിന്‍കീഴ് : അഴൂര്‍ പെരുങ്ങുഴിയില്‍ പ്രവര്‍ത്തിച്ചുവരുന്ന യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പുതിയ മന്ദിരം നിര്‍മിക്കാന്‍ ഒരുകോടി രൂപ അനുവദിച്ചതായി വി. ശശി എം.എല്‍.എ. പെരുങ്ങുഴി ഗാന്ധി സ്മാരകത്തിനു സമീപം സര്‍ക്കാര്‍ അനുവദിച്ച ഒരേക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുക. നിലവില്‍ പെരുങ്ങുഴി സേവാസമാജം മന്ദിരസമുച്ചയത്തിലാണ് യു.ഐ.ടി പ്രവര്‍ത്തിക്കുന്നത്. മൂന്ന് കോഴ്‌സുകളിലായി 250 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.
