കല്ലമ്പലം :വീട്ടിൽ കയറി മൊബൈൽ ഫോണും ചാർജറും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ.ചെമ്മരുതി പാളയംകുന്ന് കോവൂർ ചേട്ടക്കാവിൽ പുത്തൻ വീട്ടിൽ അജിത്ത്(25) ആണ് അറസ്റ്റിലായത്.
നാവായിക്കുളം വിലങ്ങറ അമ്മൂമ്മനടയ്ക്കു സമീപം ബിജി വിലാസം വീട്ടിനകത്തു അലമാരയിൽ സൂക്ഷിച്ചിരുന്ന 15000/ രൂപ വില വരുന്ന മൊബൈൽ ഫോണും ചാർജ്ജറുകളും മോഷണം ചെയ്‌തെടുത്ത കേസിലാണ് പ്രതി അറസ്റ്റിലായത്. നിരവധി മോഷണ കേസ്സുകളിൽ പ്രതിയായ അജിത് ഇക്കഴിഞ്ഞ ഒക്ടോബർ 11നു രാത്രി 10.30 മണിയോടെ സ്ഥലത്തെത്തി വീട്ടിനകത്തു കയറിയാണ് മോഷണം
നടത്തിയത്. കല്ലമ്പലം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.കെ. വിജയരാഘവന്റെ നേതൃത്വത്തിൽ എസ്സ്.ഐ. ശ്രീലാൽ ചന്ദ്രശേഖരൻ, എസ്സ്.ഐ.സത്യദാസ് , സീനിയർ സി.പി.ഒ അജോ ജോർജ് , സി.പി.ഒ ബിനു, ഡ്രൈവർ സി.പി.ഒ ഷിജാസ് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു . കല്ലമ്പലം, അയിരൂർ പോലീസ് സ്റ്റേഷനുകളിലെ നിരവധി മോഷണകേസ്സുകളിലും മറ്റും പ്രതിയാണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു.