നെടുങ്ങാട് – കരിപ്പൂര്‍ റോഡില്‍ ഉഴപ്പാക്കോണം മുതല്‍ കൊറളിയോട് ജംഗ്ഷന് വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ ( ഒക്ടോബര്‍ 16) മുതല്‍ ഒക്ടോബര്‍ 20 വരെയുള്ള ദിവസങ്ങളില്‍ പ്രവൃത്തികള്‍ തീരുന്നതുവരെ ഈ വഴിയുള്ള റോഡ് ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
