ജില്ലയില്‍ നാല് താലൂക്കുകളിലായി താത്കാലിക ലൈസന്‍സില്‍ പ്രവര്‍ത്തിച്ചു വന്ന എട്ട് റേഷന്‍ ഡിപ്പോകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. തിരുവനന്തപുരം സൗത്തിലെ ചാല, കണ്ണാന്തുറ, വലിയതുറ, തിരുവനന്തപുരം താലൂക്കില മണ്ണന്തല, കഠിനംകുളം, നെയ്യാറ്റിന്‍കര താലൂക്കിലെ കൊല്ലയില്‍, വര്‍ക്കല താലൂക്കിലെ മണമ്പൂര്‍ എന്നീ ഡിപ്പോകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
