വെട്ടൂർ : മേൽവെട്ടൂർ ആശാൻ മെമ്മോറിയൽ റസിഡൻസ് അസോസിയേഷന്റെ പതിനാലാം വാർഷികവും കുടുംബസംഗമവും അഡ്വ വി ജോയ് എംഎൽഎ നിർവഹിച്ചു. വിളബ്ഭാഗം എ.എം.ടി.ടി.ഐ യിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് പി. ജഗൻദാസ് അധ്യക്ഷത വഹിച്ചു.
വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ അസിം ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിനോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക നേതാക്കൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.