നെടുമങ്ങാട്ട് യുവതിയെ ഭര്‍ത്താവ് വെട്ടി പരിക്കേല്‍പിച്ചതായി പരാതി

ei1O7JG74805

നെടുമങ്ങാട് : ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി പരിക്കേല്‍പിച്ചതായി പരാതി. തലയ്ക്കും കാലിനും കൈക്കും വെട്ടേറ്റ ആനാട് പാണ്ഡവപുരം സ്വദേശിനി അജിത(39)യെയും കൈക്ക് നിസ്സാര പരിക്കേറ്റ ഇവരുടെ മാതാവ് ശ്യാമളയെയും ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അജിതയുടെ രണ്ടാം ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ പ്രതിയാക്കി വധശ്രമത്തിന് നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ ആയിരുന്നു സംഭവം. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് അജിതയും ഉണ്ണികൃഷ്ണനും തമ്മിലുള്ള വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോർട്ട്‌.ഉണ്ണിക്കൃഷ്ണന്റെയും രണ്ടാം വിവാഹമാണ്. വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു ഉണ്ണികൃഷ്ണനും അജിതയും തമ്മില്‍ വഴക്ക് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് രാത്രി തന്നെ വീട്ടില്‍ നിന്നും ഇറങ്ങിപോയ ഉണ്ണികൃഷ്ണന്‍ വെള്ളിയാഴ്ച രാവിലെ ആറ്മണിയോടെ വീട്ടില്‍ എത്തി വാതില്‍ തട്ടി വിളിച്ചപ്പോള്‍ അജിത വാതില്‍ തുറന്ന സമയത്ത് ആയിരുന്നു കയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് ഉണ്ണികൃഷ്ണന്‍ അജിതയെ വെട്ടി പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം.ഇവരെ പിടിച്ച്‌ മാറ്റാന്‍ വന്ന അജിതയുടെ മാതാവ് ശ്യാമളയേയും ഇയാള്‍ പിടിച്ച്‌ തള്ളി കയ്യില്‍ വെട്ടി പരിക്കേല്‍പിക്കുകയായിരുന്നുവത്രെ . ശ്യാമളക്ക് സംഭവത്തിന് ശേഷം ബഹളം കേട്ട് അയല്‍വാസികള്‍ എത്തുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുക ആയിരുന്നു. രണ്ടര വര്‍ഷം മുന്‍പാണ് ഉണ്ണികൃഷ്ണന്‍ അജിതയെ വിവാഹം കഴിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!