പൊതു വിദ്യാഭ്യാസ വകുപ്പിന്റെ എൽ. എസ്. എസ് പരീക്ഷയിൽ ചരിത്രം കുറിച്ച് പെരുംകുളം എ.എം.എൽ.പി.എസ്

ei25O7F549

പെരുംകുളം :പൊതുവിദ്യാഭ്യാസ വകുപ്പ് നാലാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി മൂന്നാം വർഷവും ചരിത്ര വിജയം നേടി പെരുംകുളം എ എം എൽ പി എസിലെ കുരുന്നുകൾ. പരീക്ഷ എഴുതിയ 27 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായതിലൂടെ മികച്ച പഠന മികവിനൊരു പൊൻ തൂവൽ കൂടി കരസ്ഥമാക്കുവാൻ കഴിഞ്ഞു.

ഒന്നാം ക്ലാസ്സ്‌ മുതൽ തന്നെ പ്രത്യേക പരിശീലനം നൽകുകയും മോഡൽ പരീക്ഷകളിലൂടെ കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിക്കുകയും അതിലൂടെ ഏത് പരീക്ഷയും അഭിമുഖീ കരിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രത്യേക പഠന പദ്ധതി യാണ് ടീം എൽ എസ് എസ് ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. അധ്യാപകരുടെ മികച്ച ക്ലാസുകളും ചിട്ടയായ പരിശീലനവും എൽ.എസ്.എസ് വിജയത്തിന് മാറ്റുകൂട്ടി.
ഈ വർഷത്തെ എൽ എസ് എസ് പരിശീലനം ജൂൺ മുതൽ ആരംഭിച്ചു കഴിഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!