അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അയിരൂർ, കാപ്പിൽ മേഘലകളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ വ്യാപകമായ റെയിഡിനെ തുടർന്ന് കഞ്ചാവും മദ്യവും അടങ്ങിയ ലഹരിവസ്തുക്കളുമായി യുവാക്കളെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരദേശമേഘലയിലെ റിസോർട്ടുകളിൽ നിശാപാർട്ടികളോടനുബന്ധിച്ച് കഞ്ചാവും മയക്കുമരുന്നും ഉൾപ്പെടെയുള്ളവയുടെ ഉപയോഗവും വിപണനവും നടക്കുന്നതായി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മേഘലകളിലെ എല്ലാ റിസോർട്ടുകളിലും വ്യാപകമായ റെയ്ഡ് നടത്തിയത്. ഇതേ തുടർന്ന് ഇടവ പാം ട്രീ റിസോർട്ടിൽ നടന്ന റെയ്ഡിൽ തമിഴ്നാട് കോയമ്പത്തൂർ സൗത്ത് ഉക്കടം II റോസ് ഗാർഡൻ അനക്സിൽ തൻസിൽ (26), തമിഴ്നാട് കോയമ്പത്തൂർ സിംഗനല്ലൂർ SIHS കോളനിയിൽ റാണി ഗാർഡൻ-43 യിൽ സഞ്ജീവ് (26), പാലക്കാട് പുതൂർ ചാവടിയൂർ പുത്തൂർ പോസ്റ്റോഫീസിന് സമീപം ടിടി ഹൗസിൽ രാജ്കുമാർ (24), തമിഴ്നാട് കോയമ്പത്തൂർ പെരിയനായിക്കൻ പാളയം ഈശ്വരൻ കോവിൽ രംഗനഗർ II എസ്സെൻഷൻ XVI 73 ൽ അഭിലാഷ് (20), എന്നിവർ പോലീസ് പിടിയിലായി. ഇവരിൽ നിന്നും 31. 10ഗ്രാം കഞ്ചാവും 1. 25 ലിറ്റർ മദ്യവും കണ്ടെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡുകൾ ഉണ്ടാകുമെന്നും മയക്കുമരുന്നിനെതിരായ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും അയിരൂർ പോലീസ് ഇൻസ്പെക്ടർ എസ്. എച്ച്. ഒ അറിയിച്ചു.