ഒറ്റൂർ : മൂന്നാം ക്ലാസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ക്ഷേത്രംതന്ത്രി അറസ്റ്റിൽ. ഒറ്റൂർ സ്വദേശി ജൈനാണ് കല്ലമ്പലം പോലീസിന്റെ പിടിയിലായത്. ദേവസ്വം ബോർഡിന് കീഴിലുള്ള പരവൂർ തോട്ടുംകര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ദിവസ വേതനക്കാരനാണ് പ്രതി. അഞ്ചുവയസ്സുമുതൽ അശ്ലീല ചിത്രങ്ങളും വീഡിയോയും കാട്ടി നിരന്തരം പീഡിപ്പിച്ചിരുന്നതായി കുട്ടി പറയുന്നു. കുട്ടി മുത്തശ്ശിയോട് പീഡനവിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഉടൻതന്നെ കല്ലമ്പലം പോലീസിൽ പരാതി നൽകുകയായിരുന്നു. പരിചയക്കാരനായ പ്രതി പ്രതിയുടെ വീട്ടിലും കുട്ടിയുടെ വീട്ടിലും വെച്ചായിരുന്നു പീഡനം നടത്തിയിട്ടുള്ളത്. പോക്സോ ആക്ട് പ്രകാരം കല്ലമ്പലം പൊലീസ് കേസെടുത്തു. ആറ്റിങ്ങൽ ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നിർദ്ദേശപ്രകാരം കല്ലമ്പലം സിഐ രാജേഷ്, എസ്എച്ച്ഒ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
