ജീവകലയ്ക്ക് വേനലിൻ്റെ സ്നേഹോപഹാരം.

യു. എ. ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വെഞ്ഞാറമൂട് നിവാസികളുടെ കൂട്ടായ്മ “വേനൽ “വെഞ്ഞാറമൂടിൻ്റെ സാംസ്കാരിക പര്യായമായ “ജീവകല ” യെ ഉപഹാരം നൽകി ആദരിച്ചു.

ഷാർജയിൽ വച്ച് നടന്ന ചടങ്ങിൽ വേനൽ പ്രസിഡൻ്റ് ഷഫീഖ് നാഗരുകുഴി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സിറാജ്, ട്രഷറർ സന്തോഷ് വട്ടയം,തുളസി തിരുവടി, നസീബ് എകെ ,സുമേഷ് എസ്. കെ , പ്രസാദ്, താജുദീൻ, റാഫി പേരുമല ,സുമേഷ് സുന്ദരൻ എന്നിവർ സംസാരിച്ചു. ജീവകല സെക്രട്ടറി വി.എസ്.ബിജുകുമാർ, ജിജിത് കാറ്റാടിയിൽ എന്നിവർ ആദരവിന് നന്ദി അറിയിച്ച് സംസാരിച്ചു.ഹരിവരാസനം കീർത്തനത്തിന് 100 വർഷം പൂർത്തിയായതിൻ്റെ ഭാഗമായി നവംബർ 20 ന് വെഞ്ഞാറമൂട്ടിൽ ജീവകല സംഘടിപ്പിക്കുന്ന “ഹരിഹരാത്മജം ” പരിപാടിയുടെ ഭാഗമായാണ് ജീവകല പ്രവർത്തകർ ദുബായിൽ എത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!