കല്ലറ : കല്ലറയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുയുണ്ടായ അപകടത്തിൽ യുവാക്കൾക്ക് പരിക്ക്.കുറ്റിമുട് സ്വദേശികളായ അഭിലാഷ്, സുഹൃത്തായ അഭിലാഷ് ഭരതന്നൂർ സ്വദേശിയായ ഒരു യുവാവിനുമാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇന്ന് വൈകുന്നേരം നാലര മണിയോടെ കല്ലറ ഹൈ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അമിത വേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പാങ്ങോട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു
