നാവായിക്കുളം :ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി നാവായിക്കുളം ഡീസന്റ്മുക്ക് കെ.സി.എം.എൽ.പി സ്കൂളിൽ കല്ലമ്പലം പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് വിജിൻ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക ജയശ്രീ സ്വാഗതം ആശംസിച്ചു.കല്ലമ്പലം പോലീസ് സ്റ്റേഷൻ അഡീഷണൽ സർക്കിൾ ഇൻസ്പെക്ടർ സത്യദാസ് ക്ലാസ് നയിച്ചു.ലഹരി വസ്തുക്കളുടെ ഉപയോഗവും അതിന്റെ അനന്തര ഫലങ്ങളും സമകാലിക സംഭവങ്ങളിലൂടെ അദ്ദേഹം വിശദീകരിച്ചു.മുൻ ഡെപ്യൂട്ടി കളക്ടർ മോഹനൻ പിള്ള മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സ്കൂൾ തല കൺവീനർ ഇർഫാൻ നന്ദി രേഖപ്പെടുത്തി.
