നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മെയിൻ സ്വിച്ചിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണം. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയായിരുന്നു സംഭവം. അഗ്നിരക്ഷാസേന എത്തി തീയണച്ചു. പൊട്ടിത്തെറിയോടെ സ്വിച്ച് ബോർഡിൽ തീ ആളിയതോടെ അധ്യാപകരും വിദ്യാർഥികളും പരിഭ്രാന്തരായി. ഇതിന് സമീപത്തായിരുന്നു പാചകപ്പുരയും ഐ ടി ലാബും. ഉടനെ കുട്ടികളെ ക്ലാസ് മുറികളിൽ നിന്നും മാറ്റുകയും നാവായിക്കുളം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയുമായിരുന്നു.
എഎസ്ടിഒ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ ഷജീം, അനീഷ്, മിഥേഷ്, അജ്മൽ, അനീഷ് , സുജിത്, ബിജു എന്നിവരടങ്ങുന്ന സംഘം തീ നിയന്ത്രിച്ചു.
