നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മെയിൻ സ്വിച്ചിന് തീപിടിച്ചു

ei0HG0W22969

നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മെയിൻ സ്വിച്ചിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണം. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയായിരുന്നു സംഭവം. അഗ്നിരക്ഷാസേന എത്തി തീയണച്ചു. പൊട്ടിത്തെറിയോടെ സ്വിച്ച് ബോർഡിൽ തീ ആളിയതോടെ അധ്യാപകരും വിദ്യാർഥികളും പരിഭ്രാന്തരായി.  ഇതിന് സമീപത്തായിരുന്നു പാചകപ്പുരയും ഐ ടി ലാബും. ഉടനെ കുട്ടികളെ ക്ലാസ് മുറികളിൽ നിന്നും മാറ്റുകയും നാവായിക്കുളം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയുമായിരുന്നു.
എഎസ്ടിഒ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ ഷജീം, അനീഷ്‌, മിഥേഷ്, അജ്മൽ, അനീഷ്‌ , സുജിത്, ബിജു എന്നിവരടങ്ങുന്ന സംഘം തീ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!