കടയ്ക്കാവൂരിൽ വധശ്രമ കേസ്സിലെ മുഖ്യപ്രതികൾ പിടിയിൽ

ei3MLY64822

കടയ്ക്കാവൂർ :കടയ്ക്കാവൂരിൽ വധശ്രമ കേസ്സിലെ മുഖ്യപ്രതികൾ പിടിയിൽ.കീഴാറ്റിങ്ങൽ തിനവിള എകെ നഗറിൽ കൊടിക്കകത്ത് വീട്ടിൽ ഷാൻ എന്ന് വിളിക്കുന്ന ഷൈജുവും എകെ നഗറിൽ ചരുവിള വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന അനൂപ് എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്.

കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒക്ടോബർ ആറാം തീയതി കീഴാറ്റിങ്ങിൽ ഉള്ള എകെ നഗറിൽ അക്രമം അഴിച്ചുവിട്ടു ബിബിൻ നാഥിനെയും മറ്റു യുവാക്കളെയും വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതികളാണ് അറസ്റ്റിലായ പ്രതികൾ. കുറ്റകൃത്യം ചെയ്തതിനുശേഷം പ്രതികൾ നിരവധി സംഘങ്ങളായി പിരിഞ്ഞ് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. തിരുവനന്തപുരം പിഎംജിയിലുള്ള തേക്കുമൂട് ബണ്ട് കോളനിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതി സാഹസികമായാണ് ഇവരെ പിടികൂടിയത്. പ്രതികൾക്ക് തിരുവനന്തപുരത്തുള്ള മറ്റു ഗുണ്ടാസംഘമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ് വർക്കല ഡിവൈഎസ്പി നിയാസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയായിരുന്നു. കടയ്ക്കാവൂർ ഐഎസ്എച്ച്ഒ അജേഷ് വി, എസ്ഐ ദിപു. എസ്എസ് , ജിഎസ്ഐ മണിലാൽ, എഎസ്ഐ ശ്രീകുമാർ, ജി.എസ്.സി. പി. ഒ ജ്യോതിഷ് കുമാർ, സിപിഒമാരായ രാകേഷ് , അഖിൽ, സുജിൽ, ഡാനി എസ് ബാബു എന്നിവരാണ് ഈ അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!