കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അക്ഷര ചങ്ങല തീർത്ത് വൈ എൽ എം യു പി എസ്

കീഴാറ്റിങ്ങൽ: വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി ചേരുകയും ഭാഷാ പ്രതിജ്ഞ, പ്രസംഗം, നൃത്തശില്പം, കേരള ഗാനം എന്നീ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. മലയാള അക്ഷരമാലയിലെ അക്ഷരങ്ങൾ കോർത്തിണക്കി കൊണ്ടുള്ള കുട്ടികളുടെ അക്ഷര ചങ്ങല ശ്രദ്ധേയമായി. ഹെഡ്മിസ്ട്രസ് ബിനു ഷെറീന കുട്ടികൾക്ക് മാതൃഭാഷാ ദിന സന്ദേശം നൽകി. അധ്യാപകരായ സജിത്ത്, റാണി, രമ്യ, അൽത്താഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!