പോത്തൻകോട് :പോത്തൻകോട് ജപ്തിഭീഷണിയിൽ എന്തു ചെയ്യണമെന്നറിയാതെ കുടുംബം. പോത്തൻകോട് സ്വദേശി ശലഭയും ആറ് വയുള്ള മകളും പ്രായമായ അമ്മയുമാണ് എങ്ങോട്ടു പോകുമെന്നറിയാതെ കഴിയുന്നത്. ശലഭയുടെ ഭർത്താവ് അറുമുഖനാണ് ബാങ്കിൽ നിന്നും 35 ലക്ഷം രൂപ ലോണെടുത്തത്. അറുമുഖൻ കുടുംബത്തെ ഉപേക്ഷിച്ച് പോയതോടെ തിരിച്ചടവ് മുടങ്ങിയിരുന്നു. എന്നാൽ പല സമയങ്ങളിലായി കുറച്ചു തുക അടച്ചിട്ടുണ്ടെന്ന് ശലഭ പറയുന്നു. ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥർ എത്തിയതോടെ യുവതി ആത്മഹത്യ ഭീഷണി മുഴക്കി. എന്നാൽ ഒടുവിൽ വീടിന്റെ ജപ്തി നടപടി എസ്ബിഐ താത്ക്കാലികമായി മരവിപ്പിച്ചു. 2017ലാണ് യുവതിയുടെ ഭർത്താവ് അറുമുഖൻ കുടുംബത്തെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്നാണ് റിപ്പോർട്ട്.
