രാത്രിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് ബുള്ളറ്റുമായി കടന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചിറ്റാറ്റുമുക്ക് സ്വദേശി സമീർ (26), പുത്തൻതോപ്പ് സ്വദേശി അൻഷാദ് (30) എന്നിവരാണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം മില്ല് നടയ്ക്ക് സമീപം രാത്രിയിൽ ബൈക്കിൽ വരുകയായിരുന്ന ചിറയ്ക്കൽ സ്വദേശി അൻഷാദിനെ തടഞ്ഞുനിർത്തി ബൈക്ക് ആവശ്യപ്പെടുകയും തുടർന്ന് മർദിച്ചശേഷം ബൈക്കുമായി കടന്നുകളയുകയുമായിരുന്നു പ്രതികൾ.