വർക്കലയിലെ റിസോർട്ടിൽ തീപിടുത്തം.

eiX5TEE898

വർക്കലയിലെ റിസോർട്ടിൽ തീപിടുത്തം. റിസോർട്ട് അടച്ചിട്ടിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. രാത്രി 12.30ഓടെയായിരുന്നു അപകടം. നോർത്ത് ക്ലിഫിലെ പുച്നി ലാല എന്ന റിസോർട്ടിലാണ് തീപിടുത്തം ഉണ്ടായത്. റിസോർട്ടിലെ യോഗ ഹാളിലുള്ള ഹട്ടിലായിരുന്നു തീപിടുത്തം. തീപിടുത്തം ഉണ്ടാവുമ്പോൾ ബുക്ക് സ്റ്റാൾ നടത്തുന്ന ഒരാൾ മാത്രമാണ് റിസോർട്ടിൽ ഉണ്ടായിരുന്നത്. ഇദ്ദേഹം ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു.റിസോർട്ട് പൂർണ്ണമായും കത്തിയമർന്നു. ഫയർ ഫോഴ്സ് വാഹനത്തിന് എത്തിച്ചേരാൻ പറ്റാത്ത നിലയിലുള്ള വഴിയിൽ ഫസ്റ്റ് റെസ്പോൺസ് വാഹനം എത്തിച്ചാണ് തീ അണച്ചത്. എളുപ്പം കത്താൻ സാധിക്കുന്ന ഷീറ്റുകൾ കൊണ്ടു നിർമ്മിച്ചതും പുസ്തകങ്ങളുടെ വലിയൊരു ശേഖരമുള്ളതുമായിരുന്നു റിസോർട്ട്. സേനയുടെ ഇടപെടൽ മൂലം തൊട്ടടുത്തുണ്ടായിരുന്ന റസ്റ്റോറന്ററുകളിലേക്കും റിസോർട്ടുകളിലേക്കും തീ പടരാതെ വൻ ദുരന്തം ഒഴിവായി. നിലയത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി അനിൽകുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജി കുമാർ, അനിരുദ്ധൻ, ഫയർ ആൻഡ് റെസ്ക് ഓഫീസർ ഡ്രൈവർ ഷൈജു, ഓഫീസർമാരായ രതീഷ്, വിനോദ് കുമാർ, വിനീഷ് കുമാർ, മണികണ്ഠൻ, ശംഭു എന്നിവർ അഗ്നി ശമന പ്രവർത്തനത്തിന് നേതൃത്വം നൽകി .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!