ശിശു ദിനത്തിൽ ആര്യവിലാസം എൽപി സ്കൂളിലെ പ്രീ-പ്രൈമറി ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം

ചിറയിൻകീഴ് : പണ്ടകശാല വാർഡ് മെമ്പർ വി. ബേബിയുടെ നേതൃത്വത്തിൽ ‘ബാല ഭോജനം’ എന്ന പേരിൽ ആര്യവിലാസം എൽപി സ്കൂളിലെ പ്രീ-പ്രൈമറി ക്ലാസ്സുകളിലെ 50 ഓളം കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി രൂപീകരിച്ച് ഭക്ഷണ വിതരണത്തിനുള്ള ആദ്യ ഗഡു സ്കൂൾ ഹെഡ്മിസ്ട്രെസർക്ക്‌ കൈമാറി. വാർഡ് മെമ്പർക്ക്‌ ലഭിക്കുന്ന ഓണറേറിയത്തിന്റെ ഒരു വിഹിതവും, മത്സ്യതൊഴിലാളിയും കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റുമായ സുനിൽ. ജിയുടെ മാസവരുമാനത്തിന്റെ ഒരു വിഹിതവുമാണ് നിലവിൽ ഈ പദ്ധതിക്കായി മാറ്റി വയ്ക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമായി ഈ അധ്യയന വർഷത്തിലെ മുഴുവൻ പ്രവർത്തി ദിവസങ്ങളിലേക്കാണ് തുക ചിലവിടുന്നത്. ചടങ്ങിൽ ശാർക്കര വാർഡ് മെമ്പർമാരായ മോനി ശാർക്കര, മനുമോൻ.ആർപി , കെപിസിസി വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ ഭാഗി അശോകൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!