മംഗലപുരം : മംഗലപുരത്ത് ജനകീയ ഹോട്ടലിൽ മറന്നു വെച്ച പണം ഉടമയ്ക്ക് നൽകി ഹോട്ടൽ നടത്തുന്ന രാധ മാതൃകയായി. മംഗലപുരം ഗ്രാമ പഞ്ചായത്തിലെ ത്രിവേണി ജനകീയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കോഴിമട സ്വദേശി സരോജനിയമ്മ മറന്നു വച്ച 7000 രൂപയാണ് രാധ തിരികെ നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുമ ഇടവിളാകം, സെക്രട്ടറി വി ജ്യോതിസ്സ്, അസിസ്റ്റന്‍റ് സെക്രട്ടറി ജനീഷ് ആര്‍ വി രാജ് , പഞ്ചായത്ത് അംഗം ബി സി അജയരാജ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പണം
കൈമാറിയത്.