Search
Close this search box.

അഴൂർ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം; ഫുട്ബാളിൽ എം.എഫ്.എ മാടൻവിള ചാമ്പ്യന്മാർ

ചിറയിൻകീഴ് : അഴൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ എം.എഫ്.എ മാടൻവിള ചാമ്പ്യന്മാരായി. മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ പന്ത്രണ്ട് ടീമുകൾ മാറ്റുരച്ചു.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എം.എഫ്.എ മാടൻവിള എതിരാളികളായ അഴൂർ എഫ്.സി യെ തകർത്തത്. എം.എഫ്.എ ക്ക്‌ വേണ്ടി മുന്നേറ്റ താരം ബിലാലാണ് രണ്ട് ഗോളുകളും നേടിയത്. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കളിയിലുടനീളം എം.എഫ്.എ ആധിപത്യം സ്ഥാപിച്ചപ്പോൾ അഴൂർ എഫ്.സി ക്ക്‌ ലഭിച്ചത് ഒരു സെൽഫ് ഗോൾ മാത്രമാണ്. എം.എഫ്.എ ഡിഫൻഡർ നൽകിയ മൈനസ് പാസ്സ് അബദ്ധവശാൽ ഗോളിയുടെ കാലിൽ നിന്നും മിസ്സ് ആവുകയായിരുന്നു.

ഇതോടെ ബ്ലോക്ക് തലത്തിൽ നടക്കുന്ന ടൂർണമെന്റിൽ അഴൂർ പഞ്ചായത്തിനെ പ്രതിനിധീകരിക്കുക എം.എഫ്.എ മാടൻവിളയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!