കിളിമാനൂർ ഉപജില്ല കലോത്സവം സമാപിച്ചു

ei63USN70899

കിളിമാനൂർ ഉപജില്ല കലോത്സവത്തിൽ 244 പോയിന്റ് നേടി ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ കെടിസിടി ഹയർ സെക്കൻഡറി സ്കൂളും എച്ച്എസ് ജനറൽ വിഭാഗത്തിൽ 195 പോയിന്റുകളോടെ കിളിമാനൂർ രാജാ രവിവർമ ഗേൾസ് സ്കൂളും ഓവറോൾ ചാംപ്യൻമാരായി യുപി ജനറൽ വിഭാഗത്തിൽ 75 പോയിന്റ് നേടി പകൽക്കുറി ഗവ.വിഎച്ച്എസ്എസ് ഒന്നാം സ്ഥാനവും 72 പോയിന്റുകളോടെ പേരൂർ എംഎം യുപിഎസ് രണ്ടാം സ്ഥാനവും നേടി.

എൽപി ജനറൽ വിഭാഗത്തിൽ 63 പോയിന്റുകളോടെ മടവൂർ ഗവ.എൽപിഎസ് ഒന്നാം സ്ഥാനവും 57 പോയിന്റുകളോടെ കിളിമാനൂർ ഗവ.ടൗൺ യുപിഎസ് രണ്ടാം സ്ഥാനവും നേടി. എച്ച്എസ് സംസ്കൃതോത്സവം 70 പോയിന്റുകളോടെ കിളിമാനൂർ ആർആർവിജിഎച്ച്എസ് ഒന്നാം സ്ഥാനവും കരവാരം വിഎച്ച്എസ്എസ് 54 പോയിന്റുകളോടെ രണ്ടാം സ്ഥാനവും നേടി. യുപി സംസ്കൃതോത്സവം 90 പോയിന്റുകളോടെ ദർശനാവട്ടം യുപിഎസ് ഒന്നും 83 പോയിന്റുകളോടെ പുലിയൂർക്കോണം എസ്‌വിയുപിഎസ് രണ്ടും സ്ഥാനങ്ങൾ പങ്കിട്ടു. എൽപി വിഭാഗം അറബിക് കലോത്സവം കെടിസിടി സ്കൂൾ,ഞാറയിൽകോണം എംഎൽപിഎസ്,ദർശനാവട്ടം ഗുരുദേവ് യുപിഎസ് എന്നിവർ 45 പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്തെത്തി.

രണ്ടാം സ്ഥാനം പകൽക്കുറി ജിഎൽപിഎസ്,പേരൂർ ജിയുപിഎസ് എന്നിവർ കരസ്ഥമാക്കി. യുപി വിഭാഗം അറബിക് മത്സരത്തിൽ കെടിസിടി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം പേരൂർ എംഎംയുപിഎസ്,പുലിയൂർകോണം എസ്‌വിയുപിഎസ്,തേവലക്കാട് എസ്എൻയുപിഎസ് എന്നിവർ പങ്കിട്ടു. എച്ച്സ് വിഭാഗം അറബിക് കലോത്സവത്തിൽ പകൽക്കുറി സ്കൂൾ 85 പോയിന്റുകളോടെ ഒന്നാമതെത്തി.രണ്ടാം സ്ഥാനം കടമ്പാട്ടുകോണം എസ്കെവിഎച്ച്എസ് നേടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!