വ്യാജ തിരിച്ചറിയൽ കാർഡ് നൽകി മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ ദമ്പതികൾ പിടിയിൽ

eiQ954V71643

വ്യാജ തിരിച്ചറിയൽ കാർഡ് നൽകി മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ ദമ്പതികൾ പൊലീസ്‌ പിടിയിൽ.  നരുവാമൂട് സ്വദേശിനി സോണിയ (21, ജോമോൾ), ഭർത്താവ്‌ കഴക്കൂട്ടം കുളത്തൂർ ചിത്തിര നഗറിൽ പുതുവൽ മണക്കാട് വീട്ടിൽ അഖിൽ (22) എന്നിവരെയാണ് കഠിനകുളം പൊലീസ് അറസ്റ്റ് ചെയ്‌തത്‌.  മറ്റൊരു പ്രതിയായ ഒളിവിലുള്ള കഠിനംകുളം മരിയനാട് അജന്ത ഹൗസിൽ അജീവ് അഡ്രൂസിനെ ഉടൻ പിടികൂടുമെന്ന്‌ കഠിനംകുളം എസ്എച്ച്ഒ സാജു ആൻറണി അറിയിച്ചു. ഇയാൾ സഞ്ചരിച്ച കാർ കഴക്കൂട്ടത്ത് നിന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ സംഭവം. കഠിനംകുളത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ ദമ്പതികൾ അഞ്ച്‌ വള നൽകിയശേഷം ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാരൻ എഴുപതിനായിരം രൂപ നൽകിയശേഷം ബാക്കി തുക അടുത്ത ദിവസം നൽകാമെന്ന് പറഞ്ഞു. ബുധൻ രാവിലെ ബാങ്ക് ഉടമ വളകൾ ദേശസാൽകൃത ബാങ്കിൽ പണയംവയ്‌ക്കാനെത്തിയപ്പോഴാണ്‌ മുക്ക്പണ്ടമാണെന്ന്‌ സ്ഥിരീകരിച്ചത്. തുടർന്ന് കഠിനംകുളം പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നിർദേശപ്രകാരം ഇവരെ ബാക്കി തുക നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തു.

ഒളിവിലുള്ള അജീവ് അഡ്രൂസ് കമീഷൻ വ്യവസ്ഥയിലാണ് പ്രതികളെ ഉപയോഗിച്ച്‌ പണയത്തട്ടിപ്പ് നടത്തിയതെന്ന്‌ പൊലീസ് പറഞ്ഞു. ഇയാൾ മുമ്പും ഇത്തരം തട്ടിപ്പ്‌ നടത്തിയതായി പൊലീസ്‌ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ്‌ ഇയാളുടെ കാറിൽനിന്ന്‌ എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!