ചിറയിൻകീഴ് : അഴൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കബഡി ടൂർണമെന്റിൽ എ.ബി.എസ്.എസ് അഴൂർ ചാമ്പ്യന്മാരായി.
മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ബി.എസ്.സി പെരുങ്ങുഴിയെയാണ് എ.ബി.എസ്.എസ് അഴൂർ പരാജയപ്പെടുത്തിയത്. ഇതോടെ പോത്തൻകോട് ബ്ലോക്ക് തല മത്സരത്തിൽ അഴൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് എ.ബി.എസ്.എസ് അഴൂർ കളിക്കും.