തൊളിക്കോട് : പൊന്മുടിയിൽ ഉല്ലാസയാത്രക്ക് പോയി മടങ്ങിവന്ന പുതിയ രജിസ്ട്രേഷൻ കാർ നിർത്തിയിട്ടിരുന്ന പിക്കപ്പിലും ബൈക്കിലും ഇടിച്ചു. അപകടത്തിൽ കാറിൽ യാത്ര ചെയ്തവർക്ക് പരിക്ക്. വെഞ്ഞാറമൂട് പ്രദേശത്തുള്ള രണ്ടു കുടുംബങ്ങളാണ് കാറിൽ സഞ്ചരിച്ചിരുന്നത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണം എന്ന് ദൃസാക്ഷികൾ പറയുന്നു. നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന രണ്ടു പിക്കപ്പിലും രണ്ടു ബൈക്കുകളിലും ഇടിക്കുകയായുന്നു. കാറിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.