കിഴുവിലം എംഎം നഗർ – കല്ലുപ്പാലം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി സഞ്ചാരയോഗ്യമാക്കി

കിഴുവിലം ഗ്രാമപഞ്ചായത്ത്‌ 12ആം വാർഡിൽ എംഎം നഗർ – കല്ലുപ്പാലം റോഡിലെ വെള്ളക്കെട്ട് എസ്ഡിപിഐ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കി. റോഡ് നന്നാക്കാത്ത അധികൃതർക്ക് എതിരെ വരും ദിവസങ്ങളിൽ ജന്നങ്ങളെ ബോധവൽക്കരിക്കുകയും പഞ്ചായതത്തിൽ ശക്തമായ പ്രക്ഷോഭ പരുപാടികൾ നടത്തുകയും ചെയ്യുമെന്ന് എസ്ഡിപിഐ അറിയിച്ചു.

എസ്ഡിപിഐ ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് നിസാം മുടപുരം, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സലീം, മുഹമ്മദ്‌ നിജ, പഞ്ചായത്ത്‌ കമ്മിറ്റി അംഗം സലാഹുദ്ധീൻ, ഡീസന്റ് മുക്ക് ബ്രാഞ്ച് സെക്രട്ടറി ഫിറോസ്, ജോയിൻ സെക്രട്ടറി ഷിജാസ്, എൻഇഎസ് ബ്ലോക്ക്‌ ബ്രാഞ്ച് പ്രസിഡന്റ് സജീർ, സെക്രട്ടറി ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!