Search
Close this search box.

വർക്കലയിൽ ഡി.വൈ.എസ്.പി ഓഫീസിന് സമീപത്തെ ചെരുപ്പ് കടയിൽ മോഷണം

eiU0R0S13282

വർക്കല : വർക്കല ഡി.വൈ.എസ്.പി ഓഫീസിന് മുന്നിൽ പ്രവർത്തിക്കുന്ന ഫൂട്ട് വെയർ ഷോപ്പിൽ കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നതായി പരാതി . ഞായറാഴ്ച അവധിയായിരുന്ന കടയ്ക്കുള്ളിൽ രാത്രിയിൽ വെളിച്ചം പ്രകാശിക്കുന്നത് കടയുടെ മുന്നിലൂടെ പോവുകയായിരുന്ന

കടയുടമ നവാസിന്റെ ശ്രദ്ധയിൽപ്പെടുകയാണ് ഉണ്ടായത്. കട തുറന്ന് നോക്കുമ്പോൾ സാധനങ്ങൾ എല്ലാം തന്നെ വലിച്ചു വാരി ഇട്ട അവസ്ഥയിൽ ആയിരുന്നു. 5000 രൂപയോളം കടയിൽ ഉണ്ടായിരുന്നതായും ഒരു മൈബൈൽ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട് എന്നും കടയുടമ പറയുന്നു. പഴയ കെട്ടിടത്തിൽ ആണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കെട്ടിടത്തിന് പിറകിൽ പ്രവർത്തിക്കുന്ന വക്കീൽ ഓഫീസിന്റെ മുകളിലെ ഓട് പൊളിച്ചു ഇറങ്ങിയതാകാം എന്നാണ് പ്രാഥമിക വിവരം. വക്കീൽ ഓഫീസിനോട് ചേർന്നുള്ള ആധാരം എഴുത്തു കടയുടെ പിറകിലെ കതക് ചവിട്ടി നശിപ്പിച്ചിട്ടുണ്ട്. തുടർന്ന് കടയുടെ തട്ട് വഴി ആവാം ചെരുപ്പ് കടയിൽ കടന്നത് എന്നാണ് കരുതുന്നത്. വക്കീൽ ഓഫീസിന് സമീപം നിന്ന തെങ്ങിൽ നിന്നും കരിക്ക് ഇട്ട് കുടിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ വർക്കല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പോലീസ് സ്വീകരിച്ചു വരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!