വിളക്കുകൾ ഒറ്റയ്ക്ക് കത്തിച്ചത് എന്തിന്, കണ്ണന്താനത്തിന്റെ മറുപടി

ശിവഗിരി : ശിവഗിരി ശ്രീനാരായണഗുരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് നിര്‍മ്മാണോദ്ഘാടനത്തിന് നിലവിളക്കിലെ എല്ലാ തിരികളും കണ്ണന്താനം ഒറ്റയ്ക്ക് കത്തിച്ചത് ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ അതിന്റെ കാര്യകാരണ സഹിതം വിശദീകരണം നല്‍കിയിരിക്കുകയാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
മന്ത്രി കടകംപള്ളി സുരേന്ദ്രനും എ സമ്പത്ത് എംപിക്കും അവസരം നല്‍കാതെ തിരികളെല്ലാം കണ്ണന്താനം തന്നെ ഒറ്റയ്ക്ക് കൊളുത്തുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാനായി നിലവിളക്കു കൊളുത്തുമ്പോള്‍ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നാണ് ഹൈന്ദവ ശാസ്ത്രങ്ങള്‍ പറയുന്നത്. ക്ഷേത്ര വിജ്ഞാന കോശത്തിലും ഇതിനെ കുറിച്ച് ദീര്‍ഘമായി പ്രതിപാദിച്ചിട്ടുണ്ട്.
ഞാന്‍ വിളക്കിലെ ആദ്യ തിരി തെളിയിച്ചു വിശുദ്ധാനന്ദ സ്വാമിജിക്ക് ദീപം നല്‍കുമ്പോള്‍ അദ്ദേഹം അത് വാങ്ങാന്‍ വിസമ്മതിക്കുകയും ഒരു കാര്യത്തിന്റെ ശുഭാരംഭത്തിന് ഒരാള്‍ മാത്രം വിളക്ക് കത്തിച്ചാല്‍ മതിയെന്ന് അദ്ദേഹം പറയുകയും ചെയ്തു. സ്വാമിജിയുടെ വാക്കുകള്‍ അവിടെ സന്നിഹിതനായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുകൂലിക്കുകയും ചെയ്തു. കൂടാതെ നിലവിളക്കില്‍ ആദ്യം തെളിയിക്കേണ്ടത് വടക്കു കിഴക്ക് ദിക്കിലെ തിരിയായിരിക്കണമെന്നും ശാസ്ത്രം പറയുന്നു. വടക്കു കിഴക്കില്‍ നിന്ന് തുടങ്ങി ഇടതു വശത്തുകൂടി കത്തിച്ചു വടക്ക് എത്തണമെന്നാണ് ഹൈന്ദവ പ്രമാണങ്ങള്‍ പറയുന്നത്. അത് പ്രകാരമാണ് ഞാന്‍ വിളക്കിലെ തിരി ഒറ്റയ്ക്ക് തെളിയിച്ചതെന്നും കണ്ണന്താനം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ഇന്ന് ശിവഗിരിയില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന ഉദ്ഘാടനത്തിനു ഞാന്‍ നിലവിളക്ക് കൊളുത്തിയത് പരാമര്‍ശിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ട വാര്‍ത്തയാണ് ഈ പോസ്റ്റിനു ആധാരം. ബാലിശമായ ആ വാര്‍ത്ത മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും ഹൈന്ദവ ആചാരങ്ങളെ സംബന്ധിച്ച് ആ വര്‍ത്തയെഴുതിയ വ്യക്തിയുടെ അജ്ഞത മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനുള്ള ബാധ്യത എനിക്കുമുണ്ടെന്നു വിശ്വസിക്കുന്നതുകൊണ്ടാണ് ഞാനൊരു വിശദികരണത്തിനു മുതിരുന്നത് . ശിവഗിരിയില്‍ ഉദ്ഘാടനവേളയില്‍ മന്ത്രിക്കും എംപിക്കും അവസരം കൊടുക്കാതെ എന്റെ അരിശം തീര്‍ക്കാനാണ് ഞാന്‍ നിലവിളക്കിന്റെ എല്ലാ തിരിയും ഒറ്റയ്ക്ക് കത്തിച്ചുവെന്നാണ് മേല്‍ പ്രതിപാദിച്ച ഓണ്‍ലൈന്‍ മാധ്യമം പറയുന്നത്.
എല്ലാ തിരിയും ഞാന്‍ തന്നെ തെളിച്ചത് അരിശം മൂലമാണെന്ന് ലേഖകന്‍ അങ്ങ് തീരുമാനിച്ചു കളഞ്ഞു. എന്തെങ്കിലും വാര്‍ത്ത കൊടുക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ മനസില്‍ തോന്നുന്നതല്ല എഴുതേണ്ടത് മറിച്ച് എഴുതാന്‍ പോകുന്ന വിഷയത്തെ കുറിച്ച് വിശദമായി അന്വേഷിച്ചാണ് എഴുതേണ്ടത്. അതാണ് ശരിയായ മാധ്യമ ധര്‍മ്മം. ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാനായി നിലവിളക്കു കൊളുത്തുമ്പോള്‍ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നാണ് ഹൈന്ദവ ശാസ്ത്രങ്ങള്‍ പറയുന്നത്. ക്ഷേത്ര വിജ്ഞാന കോശത്തിലും ഇതിനെ കുറിച്ച് ദീര്‍ഘമായി പ്രതിപാദിച്ചിട്ടുണ്ട്. ഞാന്‍ വിളക്കിലെ ആദ്യ തിരി തെളിയിച്ചു വിശുദ്ധാനന്ദ സ്വാമിജിക്ക് ദീപം നല്‍കുമ്പോള്‍ അദ്ദേഹം അത് വാങ്ങാന്‍ വിസമ്മതിക്കുകയും ഒരു കാര്യത്തിന്റെ ശുഭാരംഭത്തിന് ഒരാള്‍ മാത്രം വിളക്ക് കത്തിച്ചാല്‍ മതിയെന്ന് അദ്ദേഹം പറയുകയും ചെയ്തു.
സ്വാമിജിയുടെ വാക്കുകള്‍ അവിടെ സന്നിഹിതനായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുകൂലിക്കുകയും ചെയ്തു. കൂടാതെ നിലവിളക്കില്‍ ആദ്യം തെളിയിക്കേണ്ടത് വടക്കു കിഴക്ക് ദിക്കിലെ തിരിയായിരിക്കണമെന്നും ശാസ്ത്രം പറയുന്നു. വടക്കു കിഴക്കില്‍ നിന്ന് തുടങ്ങി ഇടതു വശത്തുകൂടി കത്തിച്ചു വടക്ക് എത്തണമെന്നാണ് ഹൈന്ദവ പ്രമാണങ്ങള്‍ പറയുന്നത്. അത് പ്രകാരമാണ് ഞാന്‍ വിളക്കിലെ തിരി ഒറ്റയ്ക്ക് തെളിയിച്ചത്. ലേഖകന്മാരുടെ മനസ്സില്‍ തോന്നുന്നതെന്തും എഴുതിപ്പിടിപ്പിക്കാനുള്ള തിട്ടയായി മാറുകയാണോ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്ന് ഈ അടുത്തക്കാലത്ത് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ തോന്നിപ്പോവുകയാണ്.

https://www.facebook.com/694187090631877/posts/2285889588128278/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!