വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണവും അജൈവ മാലിന്യങ്ങൾ ചംക്രമണം ചെയ്യുന്നതു വഴി പുനരുപയോഗവും നാടിൻ്റെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുവാൻ അക്ഷീണം പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാoഗങ്ങളുടെ സിഐറ്റിയു യൂണിയൻ രൂപീകരിച്ചു. സഖാവ് എസ്.ഡി.ബാലൻ സ്മാരക ഹാളിൽ ചേർന്ന രൂപീകരണ യോഗം സിഐറ്റിയു ജില്ലാ പ്രസിഡൻറ് ആർ.രാമു ഉദ്ഘാടനം ചെയ്തു. സിഐറ്റിയു ഏര്യാ കമ്മറ്റിയംഗം ലിജാ ബോസ് അദ്ധ്യക്ഷയായി. സിഐറ്റിയു ഏര്യാ പ്രസിഡൻ്റ് എം.മുരളി, സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, എസ്.രാജശേഖരൻ, ബി. ലില്ലി, അജിത തുടങ്ങിയവർ സംസാരിച്ചു.ലിജാ ബോസ് (പ്രസിഡൻ്റ്) അജിത, ഹേമ അനിൽകുമാർ, സിന്ധു (വൈസ് പ്രസിഡൻ്റ്) ബി. ലില്ലി (സെക്രട്ടറി) അജിത, സജു, സതീജ (ജോ. സെക്രട്ടറി) എന്നിവർ ഭാരവാഹികളായി 19 പേരടങ്ങുന്ന കമ്മറ്റിയെ തെരഞ്ഞെടുത്തു.
