ചെമ്പൂര് ഗവ: എൽ പി എസ്സിൽ ‘ലിറ്റിൽ സയന്റിസ്റ്റ്’ സംഘടിപ്പിച്ചു .

ഗവ: എൽപിഎസ് ചെമ്പൂരിലെ ശാസ്ത്ര ക്ലബ്ബായ കുട്ടി ലൂക്കയുടെ ആഭിമുഖ്യത്തിൽ ‘ലിറ്റിൽ സയന്റിസ്റ്റ്’ എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. പരിസര പഠനത്തിലെ നാലാം ക്ലാസിലെ, കല്ലായി കാറ്റായി എന്ന യൂണിറ്റുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പഠിക്കാനുള്ള പരീക്ഷണങ്ങളാണ് കുട്ടി ശാസ്ത്രജ്ഞർ ചേർന്ന് അവതരിപ്പിച്ചത്.

വായുവും ജലവുമായി ബന്ധപ്പെട്ട രസകരങ്ങളായ നിരവധി പരീക്ഷണങ്ങളാണ് കുട്ടികൾക്കായി അണിയിച്ചൊരുക്കിയത് .കുട്ടികളിൽ ശാസ്ത്രാഭിരുചിയും, ശാസ്ത്ര സമീപനവും വർദ്ധിപ്പിക്കുന്നതിനായി കുട്ടി ലൂക്കയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!