കടയ്ക്കാവൂരിൽ ജുവലറി നിക്ഷേപത്തിന്റെ പേരിൽ പണം തട്ടിയ യുവതി അറസ്റ്റിൽ

eiAATCZ19652

കടയ്ക്കാവൂർ : പ്രമുഖ സ്വർണാഭരണശാലകളിൽ നിക്ഷേപം നടത്തി വലിയ ലാഭം നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചു ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. നിലയ്ക്കാമുക്ക് അമൃതം കൂഴി വീട്ടിൽ ബേബിയെയാണ് കടയ്ക്കാവൂർ ഐഎസ്എച്ച്ഒ അജേഷ് വിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ലാഭവിഹിതമോ മുതലോ ലഭിക്കാത്തതിനെ തുടർന്ന് പണം നൽകിയവർ കടയ്ക്കാവൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.കേസെടുത്തു അന്വേഷണ ആരംഭിച്ച പോലീസിന് ബേബി വലിയൊരു തട്ടിപ്പാണ് നടത്തിയത് എന്ന് ബോധ്യമായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.കടയ്ക്കാവൂർ പ്രദേശത്ത് നിന്നുമായി ഒരു കോടി രൂപയുടെ തട്ടിപ്പാണ് ബേബി നടത്തിയിരിക്കുന്നത്. തട്ടിപ്പിൽ കൂടുതൽ പേർ ഇരയായിട്ടുണ്ടോ എന്നും ബേബിക്കൊപ്പം മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണെന്നും കടക്കാവൂർ പോലീസ് അറിയിച്ചു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!