ആറ്റിങ്ങൽ ഗവ കോളേജിൽ എസ്എഫ്ഐ നേതൃത്വം നൽകുന്ന പാനൽ എതിരില്ലാതെ വിജയിച്ചു.

ആറ്റിങ്ങൽ : കേരള യൂണിവേഴ്സിറ്റിയിലെ കോളേജുകളിലേക്ക് നടക്കുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ഗവ കോളേജിൽ എസ്എഫ്ഐ നേതൃത്വം നൽകുന്ന പാനൽ എതിരില്ലാതെ വിജയിച്ചു.

ചെയർമാൻ:സുർജിത്
വൈസ് ചെയർമാൻ:അൻസി സന്തോഷ്‌
ജനറൽ സെക്രട്ടറി :അമൽരാജ്
ആർട്സ് ക്ലബ് സെക്രട്ടറി :അമൽ, മാഗസിൻ എഡിറ്റർ: മിഥുൻ
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലേഴ്‌സ്:
വിജയ് വിമൽ, ജിതിൻ
വനിതാ പ്രതിനിധികൾ: ആദിത്യ വിജയൻ, ദുർഗ
എന്നിവരാണ് എതിരില്ലാതെ വിജയിച്ചത്.

കഴിഞ്ഞവർഷവും എസ്എഫ്ഐയുടെ പാനലിന് എതിരില്ലായിരുന്നു. എതിരല്ലാതെ വിജയിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ ആറ്റിങ്ങൽ ടൗണിൽ പ്രകടനം നടത്തി. എസ്എഫ്ഐ പാനലിലെ മുഴുവൻ വിദ്യാർഥികളെയും എതിരില്ലാതെ വിജയിപ്പിച്ച ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിലെ വിദ്യാർഥികൾക്ക് എസ്എഫ്ഐ ഏരിയ പ്രസിഡന്റ് വിജയ് വിമലും സെക്രട്ടറി ആനന്ദും നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!