ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച കാന്റീൻ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, വൈസ് പ്രസിഡന്റ് എം.വി. കനകദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സരിത, പഞ്ചായത്തംഗങ്ങളായ ബീജാ സുരേഷ്, ആന്റണി ഫെർണാണ്ടസ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. വ്യാസൻ, പഞ്ചായത്ത് സെക്രട്ടറി ഫൈസൽ എന്നിവർ പങ്കെടുത്തു. അഞ്ച് വനിതകളാണ് ക്യാന്റീനിന് നേതൃത്വം നൽകുന്നത്. കാന്റീനിൽ വിവിധങ്ങളായ ഭക്ഷ്യ ഉത്പന്നങ്ങൾ ലഭ്യമാണ്.