നിലയ്ക്കാമുക്കിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം

eiQ2RDK20664

കടയ്ക്കാവൂർ : നിലയ്ക്കാമുക്കിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം കൂടുന്നതായി പരാതി. രാത്രികാലങ്ങളിൽ സംഘം ചേർന്ന് നായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും പുറത്ത് സുക്ഷിച്ചിരിക്കുന്ന ചെരുപ്പ് തുണി എന്നിവ കടിച്ച് നശിപ്പിക്കുകയും വാഹനങ്ങളിൽ കടിച്ചും അള്ളിയും കേടുപാടുകൾ വരുത്തുന്നതും പതിവാണ്. രണ്ടു ദിവസം മുൻപ് രാത്രി ഗണപതിപ്പുരയ്ക്ക് സമീപം സൂര്യ എന്ന പെൺകുട്ടി വളർത്തിയ ആട്ടിൻകുട്ടികളെ കടിച്ച് കൊല്ലുകയും മുതിർന്ന ആടിനെ കടിച്ച് സാരമായി പരിക്ക് എൽപ്പിക്കുകയും ചെയ്തു. ഇതിന് തൊട്ടടുത്ത വീട്ടിൽ വളർത്തിയിരുന്ന ഇരുപതോളം കോഴികളെയും നായകൾ കൊന്നു. രാത്രികാലങ്ങളിൽ ബൈക്ക് യാത്രക്കാരുടെ പിന്നാലെ ഓടി തള്ളിയിട്ട് അപകടമുണ്ടാക്കുന്നതും പതിവ് സംഭവമാണ്. നായ്ക്കളെ കൊണ്ട് പൊറുതിമുട്ടുകയാണ് ഇതിന് അടിയന്തിര പരിഹാരമുണ്ടാകണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!