കടയ്ക്കാവൂരിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

ei5WFQD11365

കടയ്ക്കാവൂരിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മണനാക്ക്  പെരുംകുളം കുതിരപ്പന്തിയിൽ വീട്ടിൽ നസീമ (49)യെ ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്.വീട്ടിലെ വർക് ഏരിയയിലാണ് കത്തിയമർന്ന നിലയിൽ കണ്ടത്. പുലർച്ചെ അഞ്ചോടെയാണ് സംഭവം. കടയ്ക്കാവൂർ പോലീസ് എത്തി തുടർനടപടികൾ ആരംഭിച്ചു. മരണ കാരണം വ്യക്തമായിട്ടില്ല. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വ്യക്തത വരൂ, കുടുംബ സമേതം ആണ് ഇവർ ഈ വീട്ടിൽ താമസിച്ചിരുന്നത്. പുലർച്ചെ നിലവിളിയും ശബ്ദവും കേട്ടു വീട്ടുകാർ ഓടിയെത്തിയപ്പോൾ തീ പടർന്ന നിലയിൽ മൃതദേഹം കാണുകയായിരുന്നുവെന്നാണ് റിപ്പോർട്ട്‌

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!