നെടുമങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ ഹോട്ടൽ ഇന്ദ്രപ്രസ്ഥ, ഹോട്ടൽ സെൻട്രൽ പ്ലാസ, മാസ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്ന് പഴകിയ ചിക്കനും മീനും ഉൾപ്പെടെ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.പഴകിയ ഭക്ഷണവും മറ്റും പിടിച്ചെടുത്ത എല്ലാ ഹോട്ടലുകൾക്കും നോട്ടീസ് നൽകി.രണ്ടാഴ്ച മുൻപ് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ റെയ്ഡ് നടത്തി അന്ന് ഒരു ഹോട്ടൽ പൂട്ടിയിരുന്നു. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് അധികൃതർ അറിയിച്ചു.
