സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാര ജേതാവ് പകൽക്കുറി വിശ്വനെ ആദരിച്ചു. വേങ്ങോട്,കല്ലുവെട്ടി,സാരംഗി റസിഡൻസ് അസോസിയഷൻ സംഘടിപ്പിച്ച കാവ്യ സായ്ഹാനത്തിൽ കവിയും നാടക ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അദ്ദേഹത്തിന് ഉപഹാരം നൽകി. പ്രസിഡൻ്റ് എം.ശ്രീകണ്oൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.എസ്.വിനോദ് മണി സ്വാഗതവും സുധീർ കൃതജ്ഞതയും പറഞ്ഞു.
