Search
Close this search box.

സതീശൻ വഞ്ചിയൂർ സ്മാരക പുരസ്ക്കാരത്തിന് കവി രാധാകൃഷ്ണൻ കുന്നുംപുറം അർഹനായി.

eiERTOJ53011

കവിയും ചിത്രകാരനുമായ സതീശൻ വഞ്ചിയൂരിന്റെ സ്മരക്കായി ഏർപ്പെടുത്തിയ സതീശൻ വഞ്ചിയൂർ സ്മാരക പുരസ്ക്കാരം കവി രാധാകൃഷ്ണൻ കുന്നുംപുറംത്തിന് നൽകും. കരവാരം, സംസ്ക്കാര സാംസ്ക്കാരികകാവ്യ വേദിയാണ് പുരസ്ക്കാരം നൽകുന്നത്

തൊഴുവൻ കോട്, ശാർക്കര, കൊടി മൂട്ടിൽ, പണിമൂല ക്ഷേത്രങ്ങൾക്കായി സതീശൻ വഞ്ചിയൂർ നിരവധി ജനപ്രിയ ഗാനങ്ങൾരചിച്ചിട്ടുണ്ട്. ചിത്രകാരനായ ഇദ്ദേഹത്തിന്റെ ഋതുവിലാപം എന്ന കവിതാ സമാഹാരം നിരവധി അംഗീകാരങ്ങൾ ലഭിച്ചതാണ്.

കവിത,ഗാനരചന രംഗത്തെ സംഭാവനകൾ മുൻ നിർത്തിയാണ് രാധാകൃഷ്ണൻ കുന്നുംപുറത്തിന് പുരസ്ക്കാരം നൽകുന്നതെന്ന് വേദി പ്രസിഡന്റ് അനി. പി യും സെക്രട്ടറി ജയകുമാർ .എസും അറിയിച്ചു. ജനുവരി ആദ്യവാരം നടക്കുന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ പ്രമുഖ സാംസ്ക്കാരിക സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!