ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് ആറ്റിങ്ങൽ കിഴക്കുംപുറം സ്വദേശി മനീഷ്. കിഴക്കുംപുറം ചിറവരമ്പത്ത് വീട്ടിൽ പി മണികണ്ഠൻ ബി മഞ്ചു ദമ്പതികളുടെ മകനാണ് എം മനീഷ്(16).
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് മനീഷും നയനും സഞ്ചരിച്ചു വന്ന ബൈക്ക് ആറ്റിങ്ങൽ മുസ്ലിം പള്ളിക്ക് മുന്നിൽ എത്തിയപ്പോൾ റോഡ് മുറിച്ചു കടന്ന കാൽനാടായാത്രക്കാരനെ ഇടിച്ച ശേഷം റോഡിനു മധ്യത്തിലുള്ള ഡിവൈഡറിൽ ഇടിച്ചു. ബൈക്കിൽ ഉണ്ടായിരുന്ന നയന്റെ തല ഡിവൈഡറിൽ ഇടിക്കുകയും ബൈക്കിന്റെ പിൻ സീറ്റിൽ ഇരുന്ന മനീഷ് എതിർ വശത്തെ ട്രാക്കിൽ വീഴുകയും അപ്പോൾ അതുവഴി വന്ന കാർ ദേഹത്ത് കയറി ഇറങ്ങുകയും ചെയ്തു. കാർ കയറിയിറങ്ങിയ മനീഷ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. പരിക്കേറ്റ കാൽ നടയാത്രക്കാരനെയും നയനെയും ആശുപത്രിയിലേക്ക് മാറ്റി. മനീഷിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. എം മഞ്ജിത് , എം മനീഷ എന്നിവരാണ് സഹോദരങ്ങൾ.