Search
Close this search box.

കല്ലമ്പലം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജാഗ്രത സമിതി യോഗം നടന്നു

IMG-20221219-WA0044

കല്ലമ്പലം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജാഗ്രത സമിതി യോഗം നടന്നു. ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ ജയപ്രകാശ് അധ്യക്ഷനായി. കല്ലമ്പലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുധീഷ് എസ് എൽ യോഗം ഉദ്ഘാടനം ചെയ്തു. മണമ്പൂർ, ഒറ്റൂർ, നാവായിക്കുളം, കരവാരം, ചെമ്മരുതി എന്നീ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ജനപ്രതിനിധികളും സ്കൂൾ പ്രിൻസിപ്പൽമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷനുകളുടെ പ്രതിനിധികൾ, ലയൺസ് ക്ലബ് പ്രതിനിധികൾ, പിഎച്ച്സി പ്രതിനിധികൾ, വിവിധ സന്നദ്ധ സേനാ പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ലഹരിവസ്തുക്കളുടെ വിപണവും ഉപയോഗവും തടയുന്നതിനുള്ള കർമ്മ പദ്ധതികൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. ജനമൈത്രി പോലീസ് കല്ലമ്പലം സിആർഒ എസ്ഐ ജയൻ സ്വാഗതവും ജയശങ്കർ നന്ദിയും രേഖപ്പെടുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!