വെഞ്ഞാറമൂട്: അധ്യാപകരുടെ സ്നേഹതണലിൽ മിഥുനും ശ്യാമും ഗോകുലും ഇനി ഉറങ്ങും അടച്ചുറപ്പുള്ള വീട്ടിൽ. കുട്ടിയ്‌ക്കൊരു വീട് അധ്യാപകരുടെ സ്നേഹോപഹാരം പദ്ധതിയുടെ ഭാഗമായി കെഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ല കമ്മിറ്റിയാണ് വീടെന്ന ഇവരുടെ സ്വപ്നം സാക്ഷാത്കരിച്ചത്. വീടിന്റെ താക്കോൽ ദാനം ഡികെ മുരളി എംഎൽഎ നിർവ്വഹിച്ചു. കെഎസ് ടി എ സബ് ജില്ലാ പ്രസിഡന്റ് എം മഹേഷ് അധ്യക്ഷയായി. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് സഹകരിച്ചവരെ ഒ എസ് അംബിക എംഎൽഎ ആദരിച്ചു. സിപിഐ എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇസലിം കെ എസ് ടി എ സംസ്ഥാന സെക്രട്ടറി എ നജീബ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി വി രാജേഷ് ജില്ലാ സെക്രട്ടറി വി അജയകുമാർ സിപിഐ എം മുദാക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബി ദിനേശ് വാമനപുരം പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി സന്ധ്യ , കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ബി ബിജു സി ഡബ്ലിയു എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം എ ശകുന്തള ജില്ലാ ജോയിൻ്റ് സെക്രട്ടറി ബി എസ് ഹരിലാൽ കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സജി, വി സുഭാഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ പി ശ്രീകല , എച്ച് അരുൺഎന്നിവർ സംസാരിച്ചു.എം ബാബു സ്വാഗതവും എസ് വിനു നന്ദിയും പറഞ്ഞു.