കൊറിയർ സർവീസിന്റെ മറവിൽ കഞ്ചാവ് പാഴ്സൽ സർവീസ്, യുവാവ് പിടിയിൽ

eiPVJNO37885

ആറ്റിങ്ങൽ : കൊറിയർ സർവീസിന്റെ മറവിൽ കഞ്ചാവ് പാഴ്സൽ സർവീസ് നടത്തിയ പ്രതിയെ ആറ്റിങ്ങൽ എക്സൈസ് പിടികൂടി. വഞ്ചിയൂർ വൈദ്യശാല പണയിൽവീട്ടിൽ ധീരജ്(24) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 5 കിലോ കഞ്ചാവും പിടികൂടി.വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കൊറിയർ സർവീസിന്റെ മറവിലാണ് ഇയാൾ വിദ്യാർത്ഥികൾക്ക് ഉൾപ്പടെ കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് കൊറിയർ മാർഗം എത്തുന്ന കഞ്ചാവ് സമൂഹ മാധ്യമങ്ങൾ വഴി പല കോഡുകൾ ഉപയോഗിച്ച് കച്ചവടം ചെയ്യുകയും പണം യുപിഐ ഐഡി വഴി സ്വീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് കച്ചവടം നടത്തി വന്നിരുന്നത്. ഇയാളെ ഇതിന് മുൻപും ചെറിയ അളവിൽ കഞ്ചാവ് സൂക്ഷിച്ചതിന് പിടികൂടിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇപ്പോൾ തൃശൂരിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി പറഞ്ഞതായി എക്സൈസ് പറയുന്നു.

ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്. ആറ്റിങ്ങൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി എൽ ഷിബുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ,അശോക് കുമാർ, അനിരുദ്ധ്,വൈശാഖ്, രാധാകൃഷ്ണൻ, ഗിരീഷ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!