വർക്കലയിൽ 11 വർഷങ്ങൾക്ക് ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ

IMG_20221221_224425_1200_x_628_pixel-1024x536

വർക്കല: പതിനൊന്നു വർഷങ്ങൾക്കു മുമ്പുള്ള ക്രിമിനൽ കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ. ചെറുന്നിയൂർ വെന്നിക്കോട് പണയിൽ കടവ് മൺകുഴി സുകന്യ നിവാസിൽ രാജേഷ്(39) ആണ് വർക്കല പോലീസിന്റെ പിടിയിലായത്. 2011ൽ ചെറിന്നിയൂർ ഉള്ള ഒരു സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം പറയുകയും മൺചട്ടിയെടുത്ത് സ്ത്രീയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച ശേഷം പ്രതി നാടുവിടുകയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി ഡി ശില്പ അവർകളുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വർക്കല ഡിവൈഎസ്പി പി നിയാസിന്റെ മേൽനോട്ടത്തിൽ വർക്കല എസ്എച്ച്ഒ സനോജ് എസ് നടപ്പിലാക്കിയ സംഘടിതമായ സ്പെഷ്യൽ ഡ്രൈവിലാണ് പ്രതി പോലീസിന്റെ വലയിലായത്. എസ് ഐ രാഹുൽ പി ആർ, എസ് ഐ സതീശൻ, സിപിഓ മാരായ ഫാറൂഖ്, അഭിലാഷ്, സുധീർ എന്നിവരെ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!