നാവായിക്കുളം :നാവായിക്കുളം കുടവൂർച്ചിറ ചാവർ അപ്പൂപ്പൻ ക്ഷേത്രത്തിലെ പൂട്ടുപൊളിച്ച് നിലവിളക്കും അകത്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയിലെ പൈസയും കവർന്നു. ക്ഷേത്രത്തിനുസമീപം താമസിക്കുന്ന ആളാണ് പൂട്ടുപൊളിഞ്ഞുകിടക്കുന്ന വിവരം ക്ഷേത്രഭാരവാഹികളെ അറിയിച്ചത്. കല്ലമ്പലം പോലീസ് കേസെടുത്തു.