ചിറയിന്‍കീഴ്: മക്കള്‍ ഉപേക്ഷിച്ച വൃദ്ധ ഹോട്ടലിനുളളില്‍ ബോധരഹിതയായി, മക്കളെ വിവരം അറിയിച്ചിട്ട് ഏറ്റെടുക്കാന്‍ തൈയ്യാറാകാത്തതിനെ തുടര്‍ന്ന പൊലീസും നാട്ടുകാരും ചേര്‍ന്ന് വൃദ്ധയെ ആശുപത്രിയില്‍ എത്തിച്ചു.
ശാര്‍ക്കര മുണ്ടപളളി വീട്ടില്‍ സുഭാഷിണി (77)നെയാണ് ആറ്റിങ്ങല്‍ പിങ്ക് പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. വസ്തു തര്‍ക്കത്തെ തുടര്‍ന്ന മക്കള്‍ ഉപേക്ഷിച്ച വൃദ്ധയാണ് ആഹാരത്തിനായി ഹോട്ടലില്‍ എത്തിയപ്പോള്‍ തലചുറ്റി വീണത്. ശാര്‍ക്കര ക്ഷേത്രത്തിന് സമീപത്തെ അമ്പാടി ഹോട്ടലില്‍ ആഹാരത്തിനായി എത്തിയാതായിരുന്ന സുഭാഷിണി. സുഭാഷിണിയ്ക്ക് മുന്ന് മക്കളാണ്. കുടുംബ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. കുടുംബ വീട് മുത്തമകള്‍ക്ക് നല്‍കി എന്ന കാരണത്താല്‍ മറ്റ് മക്കള്‍ വൃദ്ധയെ ഉപേക്ഷിച്ചതായി നാട്ടുകാര്‍ പറയുന്നു. മൂത്തമകള്‍ വിദേശത്താണ്. ഇപ്പോള്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് വൃദ്ധയുടെ വീട്ടിലെ താമസം. കറണ്ടോ വെളളമോ ഇല്ല. ആറ് മാസം മുമ്പ് ഈ വീട്ടിന് മുന്നില്‍ ബോധരഹിതായായി കിടന്ന വൃദ്ധയെ വാര്‍ഡ് മെമ്പര്‍ ബീജ സുരേഷാണ് ആശുപത്രിയില്‍ എത്തിച്ച് ചികില്‍സ നടത്തിയത്. അന്നും മക്കള്‍ അമ്മയെ കൊണ്ട് പോകുവാനോ ചികില്‍സിപ്പിക്കാനോ തൈയ്യാറായില്ല. ഇതിനെതിരെ മെമ്പര്‍ ചിറയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നാട്ടിലുളള മക്കളെ വിളിച്ച് വരുത്തി കാര്യം അവതരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. അതിന് ശേഷം ഈ വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. വാര്‍ഡ് മെമ്പറും പൊലീസും ചേര്‍ന്ന ഇവരെ വീട്ടില്‍ എത്തിച്ചു