പെരുമാതുറ പഞ്ചായത്ത് രൂപികരണം ;തീരദേശവാസികളുടെ കാത്തിരിപ്പിന് അൻപതാണ്ട്

തിരുവനന്തപുരം : ജില്ലയിലെ മുതലപ്പൊഴിയോട് ചേർന്ന് കിടക്കുന്ന ചിറയിൻകീഴ്,അഴൂർ, കഠിനംക്കുളം, എന്നീ പഞ്ചായത്തുകളിലെ  തിരദേശവാർഡുകൾ ഉൾപെടുത്തി  പെരുമാതുറ പഞ്ചായത്ത് രൂപികരിക്കണമെന്ന തീരദേശവാസികളുടെ സ്വപ്നം ഇന്നും വെളിച്ചം കണ്ടില്ല. ജാതി – മത – രാഷ്ട്രിയം മറന്ന് ഒരുകൂട്ടം പൊതുപ്രവർത്തകരും  നാട്ടുകാരും പെരുമാതുറ പഞ്ചായത്ത് രൂപികരിക്കണമെന്ന് അവശ്യപ്പെട്ട് രംഗത്തെത്തിയിട്ട് അൻപത് വർഷം പിന്നീടുകയാണ്. മൂന്ന് വശവും ജലത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന തീരദേശ ദ്വീപാണ് പെരുമാതുറ മേഖല, പെരുമാതുറയുടെ ഭൂപ്രദേശം  ശാസ്ത്ര പരമായി ഒരു കരയാണെങ്കിലും മൂന്ന് പ്രദേശിക ഭരണകൂടങ്ങളാൽ വിഭജിച്ച് ഭരിക്കപ്പെടുകയാണ്.

നിരവധി നിവേദനങ്ങളുടെയും സമരങ്ങളുടെയും ഭാഗമായി കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പെരുമാതുറ പഞ്ചായത്ത് രൂപികരിക്കുന്നതിനായുള്ള പഠനങ്ങൾ നടക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ പുതിയ പഞ്ചായത്തുകൾ അനുവദിച്ചത്തിൽ പെരുമാതുറ പഞ്ചായത്തും ഉൾപ്പെട്ടിരുന്നു. എന്നാൽ നടപടി ക്രമങ്ങൾ പൂർത്തികരിക്കാതെ സർക്കാർ പുറത്തിറക്കിയ പുതിയ പഞ്ചായത്ത് രൂപികരണ വിജ്ഞാപനം ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു.
കഠിനംകുളം ഗ്രാമപഞ്ചായത്തിൽ നിന്നും  ചേരമാൻതുരുത്ത്, വടക്കേവിള, താമരക്കുളം, മുണ്ടൻചിറ, പുതുക്കുറിച്ചി വെസ്റ്റ്  പുതുക്കുറിച്ചി നോർത്ത്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ നിന്നും  ഒറ്റപന സൗത്ത്, ഒറ്റപന നോർത്ത്, പെരുമാതുറ സിറ്റി, പെരുമാതുറ,  പൊഴിക്കര ,ആഴൂർ പഞ്ചായത്തിൽ നിന്നും  മാടൻവിള, കൊട്ടാരംതുരുത്ത് എന്നീ 13 വാർഡുകളാക്കി   ഏകദേശം 10 ചതുരശ്ര കിലോ മീറ്ററിൽ ഉൾകൊള്ളുന്ന പ്രദേശത്തെയാണ് പെരുമാതുറ പഞ്ചായത്ത് എന്ന് നാമകരണം ചെയ്ത് കഴിഞ്ഞ സർക്കാറിന്റെ നടപടികൾ പുരോഗമിച്ചത്.

കയർ-മത്സ്യ ബന്ധന മേഖലകൾക്ക് ഏറേ സാധ്യത നിലനിൽക്കുന്നതിന് പുറമേ കയലോര – കടലോര ടൂറിസത്തിനും തീരദേശ സാഹസിക  ടൂറിസത്തിനും ഒരു പോലെ സാധ്യതയുള്ള സംസ്ഥാനത്തെ അപൂർവ്വം പഞ്ചായത്തുകളിലൊന്നാക്കും പെരുമാതുറ പഞ്ചായത്ത് യാഥാർത്ഥ്യമായാൽ ഉണ്ടാക്കുന്നത്,

പെരുമാതുറ പഞ്ചാഞ്ഞ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യവുമായി പെരുമാതുറ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രിയ മത സാംസ്കാരിക മതസംഘടനാ പ്രതിനിധികൾ സ്ഥലം എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ വി.ശശിക്കും, പഞ്ചായത്ത് ഡയറക്ട്ടറിനും തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറിനും, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും നിവേദനം നൽകി .കൂടാതെ മുഖ്യമന്ത്രിയെയും തദ്ദേശസ്വായം ഭരണ വകുപ്പ് മന്ത്രിയെയും സർവ്വകക്ഷിസംഘം അടുത്ത ദിവസങ്ങളിൽ തന്നെ കാണാനുള്ള തീരുമാനത്തിലാണ്.

ചിത്രം ;പെരുമാതുറ
ഗ്രാമപഞ്ചായത്തിനായി കഴിഞ്ഞ
സര്‍ക്കാര്‍ അംഗീകരിച്ച രൂപരേഖ
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!