നഗരൂരിൽ വായ്പ എടുത്ത് നിർമിച്ച കട തുറക്കാനാകാതെ ഭിന്നശേഷിക്കാരൻ പ്രതിസന്ധിയിൽ….

eiQHXIG83700

നഗരൂർ : നഗരൂർ പഞ്ചായത്ത്‌ പരിധിയിൽ ദുരിതം പേറി ജീവിതം മുന്നോട്ട് നയിക്കുകയാണ് ഭിന്നശേഷിക്കാരൻ. പഞ്ചായത്തിന്റെ നടപടയിൽ ജീവിതം കീറാമുട്ടിയായി മാറിയിരിക്കുകയാണെന്ന് 90 ശതമാനം ഭിന്നശേഷിക്കാരനായ ഭാസി പറയുന്നു. നഗരൂർ ഈഞ്ചവിള സ്വദേശിയാണ് ഭാസി. കൈകളുപയോഗിച്ച് ഇഴഞ്ഞാണു നടത്തം. റോഡ് പുറമ്പോക്കിൽ തട്ടിക്കൂട്ടിയ ചെറിയ കടയിലെ വരുമാനം കൊണ്ടാണ് ഭാസിയും ഭാര്യയും ഏഴാംക്ലാസുകാരനായ മകനും ജീവിക്കുന്നത്.

ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നിന്ന് കരകയറാൻ നാട്ടുകാരുടെ പ്രേരണയിലും സഹായത്തിലും ഭാസി വികലാംഗക്ഷേമ കോർപറേഷനിലെത്തി. തുടർന്ന് കോർപറേഷൻ വഴി വായ്പ എടുത്ത് കടമുറി കെട്ടി. സ്വന്തമായുള്ള 2 സെന്റ് ഭൂമിയിൽ കട പണിയാൻ 1.9 ലക്ഷം രൂപ വായ്പ അനുവദിച്ചു. ഈ പണം ഉപയോഗിച്ച് പ്രീ ഫാബ്റിക്കേറ്റഡ് കടമുറി തയാറാക്കി.

എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും ഭാസിക്ക് കട തുറക്കാനും കച്ചവടം ചെയ്യാനും കഴിഞ്ഞിട്ടില്ല. നഗരൂർ പഞ്ചായത്ത്‌ കെട്ടിട നമ്പർ നൽകാത്തതാണ് കാരണം. റോഡിൽ നിന്ന് കടയിലേക്ക് 3 മീറ്ററിനു പകരം 2.6 മീറ്റർ മാത്രമെ അകലമുള്ളൂ എന്നതിനാലാണ് പഞ്ചായത്ത്‌ കെട്ടിട നമ്പർ നൽകാത്തത് എന്നാണ് പറയുന്നത്. എന്നാൽ ഭാസി പണിക്കാരനെ കൊണ്ട് കൃത്യമായി അളന്ന് 3 മീറ്റർ അകലെയാണ് കട പണിതത് എന്ന് പറയുന്നു. കഷ്ടപ്പാടുകൾക്ക് അറുതി വരുമെന്ന പ്രതീക്ഷയിൽ വായ്പ എടുത്ത് പണിത കട തുറക്കാനാവാതെ എന്ത് ചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ് ഭാസി. ഇപ്പോൾ വായ്പ തിരിച്ചടവു തുടങ്ങി. രണ്ടാം ഗഡു കിട്ടിയിട്ടുമില്ലത്രെ. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വികലാംഗക്ഷേമ കോർപറേഷൻ എംഡി കത്തെഴുതിയിട്ടുപോലും നഗരൂർ പ‍ഞ്ചായത്ത് അധികൃതർ സഹായിച്ചില്ലെന്നും ഭാസി പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!