കല്ലമ്പലത്ത് സ്ത്രീകളുടെ വാഹനത്തിൽ ലിഫ്റ്റ് ചോദിച്ചു കയറിയ പോലീസുകാരൻ അറസ്റ്റിൽ, കാരണം ഇതാണ്..

കല്ലമ്പലം : കല്ലമ്പലത്ത് തിരുവനന്തപുരം എ.ആർ ക്യാമ്പിലെ എ.എസ്.ഐ അറസ്റ്റിലായി.തിരുവനന്തപുരം എ.ആർ ക്യാമ്പിലെ എ.എസ്.ഐ നെടുമ്പറമ്പ്, സുജാത മന്ദിരത്തിൽ സുഗുണൻ (53) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

സുഗുണൻ യൂണിഫോമിൽ വർക്കല എത്തുകയും അവിടെ നിന്ന് കല്ലമ്പലത്തേക്ക് വന്ന കാർ കൈകാണിച്ച് നിറുത്തി കയറുകയുമായിരുന്നത്രെ. പൊലീസ് ഉദ്യോഗസ്ഥൻ കൈ കാണിച്ചതിനാൽ കാറിനുള്ളിലുണ്ടായിരുന്ന സ്ത്രീകൾ ഭയന്ന് കാർ ഒതുക്കിയതാണെന്നും പറയപ്പെടുന്നു.തുടർന്ന് കാറിൽ കയറിയ സുഗുണൻ യാത്രികരായ സ്ത്രീകളോട് അശ്ലീല സംഭാഷണം നടത്തുകയും അശ്ലീല ചേഷ്ടകൾ കാട്ടുകയുമായിരുന്നത്രെ. ആദ്യം പ്രതികരിക്കാതിരുന്ന വനിതകൾ സുഗുണൻ വാഹനത്തിൽ നിന്ന് ഇറങ്ങിയശേഷം പിങ്ക് പട്രോളിംഗ് സംഘവുമായി ബന്ധപ്പെടുകയായിരുന്നത്രെ. പിങ്ക് പൊലീസിന്റെ നിർദ്ദേശപ്രകാരം കല്ലമ്പലം പൊലീസിൽ സ്ത്രീകൾ പരാതിപ്പെടുകയും, ഇവരുടെ മൊഴിയെടുത്ത് ഉടനടി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സുഗുണനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം രാത്രിയോടെ ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!