അറബിക്കടലു കാണാൻ ലോകം ഇനി ‘കടലുകാണിപ്പാറയിലെത്തും’ : ടൂറിസം പദ്ധതി ഉടൻ…

പുളിമാത്ത് : കടലുകാണിപ്പാറ ടൂറിസം പദ്ധതി ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കുമെന്ന് ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ എണ്ണം പറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറാൻ ഒരുങ്ങുകയാണ് പുളിമാത്ത് ഗ്രാമപ്പഞ്ചായത്തിലെ കടലുകാണിപ്പാറ. ആറ്റിങ്ങൽ എം.എൽ.എ അഡ്വ ബി സത്യൻ നിയമസഭയിൽ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഉയര്‍ന്നുനില്‍ക്കുന്ന പാറകള്‍ക്ക് മുകളില്‍ കയറിയാല്‍ അറബിക്കടല്‍ കാണാന്‍ കഴിയും എന്ന വിശ്വാസമാണ് കടലുകാണിപ്പാറയ്ക്കു പേരുലഭിക്കാന്‍ കാരണമായത്. മുകളിലെത്തിയാല്‍ നിരനിരയായി കിടക്കുന്ന കുന്നുകളും അതിനപ്പുറത്തെ നീലിമയും ആരുടെയും മനം കുളിര്‍പ്പിക്കും. സംസ്ഥാനപാതയില്‍ നിന്നു പെട്ടെന്ന് എത്തിച്ചേരാവുന്ന വിനോദസഞ്ചാരകേന്ദ്രം, വിദേശികളെപ്പോലും ആകര്‍ഷിക്കാന്‍ തക്ക രീതിയിലുള്ള രമണീയത എന്നതൊക്കെയാണ് കടലുകാണിയുടെ എടുത്ത് പറയേണ്ട പ്രത്യേകത.

കടലുകാണിപ്പാറയുടെ സൗന്ദര്യം ഉപയോഗപ്പെടുത്താനുള്ള ഒരു പദ്ധതി ഇതിനകം തന്നെ ടൂറിസം വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. ഹാബിറ്റാറ്റ് ഗ്രൂപ്പ് വഴി നടപ്പാക്കിയ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി കഴിഞ്ഞു. വ്യൂ പോയിൻറ്, പാർക്കിംഗ്, നടപ്പാത, ഇരിപ്പിടങ്ങൾ, ടോയ്ലറ്റ് എന്നിവയാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയത്. എന്നാൽ പ്രദേശത്തിൻറെ ടൂറിസം സാധ്യത കൂടുതൽ പ്രയോജനപ്പെടുത്താനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനായി ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ടൂറിസം വകുപ്പിന്റെ എംപാനൽഡു ആർക്കിടെക്റ്റിനെ ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭരണാനുമതിയ്ക്കായി വർക്കിംഗ്‌ ഗ്രൂപ്പിന് മുൻപാകെ സമർപ്പിക്കുന്നതാണ്. ഈ സാമ്പത്തിക വർഷം തന്നെ പദ്ധതി പ്രവർത്തി ആരംഭിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!